Kerala: Catholic Priest Arrested | Oneindia Malayalam

2017-07-18 1

The Meenangadi Police arrested a priest on $exual crime. The incident occured in March 2016 while the boys were staying in an orphanage run by a church in the district, Rajpal Meena, Superintendent of Police, said.

ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പൊലീസ് പിടിയില്‍. സംഭവം പുറത്തായതോടെ ഒളിവിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെ മംഗലാപുരത്ത് വെച്ച് പൊലീസ് പിടികൂടി. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയത്. ബാലഭവന്റെ ചുമതലയുള്ള വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പൊലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടികളുടെ മൊഴി.